Sunday, March 22, 2015

എന്റെ കുമിള

Digital Painting:  © Vivek Vasudev

ഞാൻ ഈ കുമിളക്കകത്താണെ പിറന്നെ...
കുറേ കാലം ഞാൻ ഉറങ്ങാരുന്നെ
അതൊന്നും എനിച്ചു ഓർമയില്ലേ,..
പെന്നെ ഞാൻ ഉണർന്നു നോക്കിയപ്പോ ഉണ്ടല്ലോ,...
ഈ കുമിള ദേ ബേപ്പോട്ട് പോന്നു,...
ഞാൻ കുറേ കാലം പിന്നെ കാഴ്ചകളൊക്കെ കണ്ടിരുന്നെ ,...
അപ്പൊ ദേ വേറെ കുറേ കുമാലകൾ ,...
എനിക്ക് കൗതുകമായേ,...
അപ്പൊ ഞാനുണ്ടല്ലോ
അവരോടൊക്കെ ചങ്ങാത്തം കൂടാൻ ചെന്നെ,...
ചിലരൊക്കെ അങ്ങ് ദൂരെ പോയേ....
ചിലരൊക്കെ പെട്ടന്നങ്ങു ബെപ്പോട്ടു പോയേ,...
ചിലര് എന്റെ അടുത്തു നിന്നെ,..
ഞങ്ങള് പിന്നേ ചങ്ങാതിമാരായെ ....
ചിലരൊക്കെ ഇടയ്ക്ക് പോയെങ്കിലും....
പകരം പുതിയ കുമിള ചങ്ങാതിമാരു വന്നേ
ബേപ്പോട്ട് പോകുന്തോറും പുതിയ പുതിയ കുറേ കുമിളകളെ കണ്ടേ
കുറേപ്പേരെ പരിചയപ്പെട്ടേ
കുറെ കാര്യങ്ങളൊക്കെ പഠിച്ചെ,...
പിന്നേയും ഞങ്ങള് കുറേ ദൂരം ഒരുമിച്ച് ബെപ്പോട്ട് പോയേ...
കുറേ ആയപ്പൊ ഞങ്ങള് ചെങ്ങാതിമാരൊക്കെ
അങ്ങോട്ടുമിങ്ങോട്ടുമൊക്കെ അങ്ങ് പോയേ,...
ചില ചെങ്ങാതിമാരേ എനിച്ചു കാണാൻ പറ്റുമയിന്നുള്ളേ,..
ചിലരൊക്കെ അങ്ങ് ദൂരെയായെ,...
ഞാനും എന്റെ കുമിളേമ് ഒറ്റക്കയെ...
അവിടെ ഞാൻ കുറേ സ്വപ്നെങ്ങളൊക്കെ കണ്ടെ...
കുമിള ബെപ്പോട്ടു പോകുമ്പോ കുറേ കഴ്ച്ചകളൊക്കെ കണ്ടെ,...
ചിലത് നല്ല ഭംഗിയുള്ള കഴ്ച്ചകളാരുന്നെ
ചിലത് പന്നയാരുന്നെ,
ചിലത് കണ്ട് ഞാൻ പേടിക്കുമായിരുന്നെ...
ചിലത് കണ്ട് ഞാൻ പൊട്ടി ചിരിക്കുമായിരുന്നെ,...
ചിലത് കണ്ട പങ്കര വിഷമം വരുമേ,...
ഞാനി കാണുന്നതൊക്കെ ഉണ്ടല്ലോ ഈ കുമിളെടെ ചുവരിൽ
വരച്ചു വെക്കുമാരുന്നെ...
എനിക്ക് വരക്കുന്നെ പങ്കരിഷ്ട്ടനെ..
അങ്ങനെ പോകുമ്പോ ഉണ്ടല്ലൊ
ഞാൻ ബെപോട്ട് നോക്കിയേ...
നോക്കുമ്പോ ഉണ്ടല്ലോ
ഈ കുമള എല്ലാം അങ്ങ് മേലെ ചെന്ന് പൊട്ടി പോണു...
കണ്ടപ്പോ ആദ്യം ഞാൻ സന്തോഷിച്ചേ പിന്നെ
പെട്ടന്ന് എനിക്ക്പേടിയായെ.....
ഈ കുമിളേടെ ചുവരു നറച്ചും എന്റെ വരയല്ലേ ...
എന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും
പ്രതീക്ഷകളുമൊക്കെ അല്ലെ,..
ഇത് പൊട്ടിയ എല്ലാം പോവൂല്ലേ...
എനിക്ക് സങ്കടായെ,..
ഒരൂസ്സം ഞാനും മുകളിൽ ചെല്ലുല്ലേ
എന്റെ ഈ കുമിളേമ് പോട്ടുല്ലേന്ന്
ഓർക്കുമ്പോ പങ്കര സങ്കടണേ ...
പിന്നെ എനിക്ക് ബെപ്പോട്ട് നോക്കാൻ പേടിയാരുന്നെ...
ന്നല്ലും ചിലപ്പോ തോന്നും ഇതങ്ങ് ബെപ്പോട്ട് പെട്ടന്ന് പോയരുന്നേണ്ണ്‍...
പിന്നെ ചിലപ്പോ തോന്നും ബെപ്പോട്ട് പൂവേണ്ടാന്ന്..
ബെപ്പോട്ട് പോയി ഈ കുമിള പൊട്ടുമ്പോ
ചിലപ്പോ എനിക്ക് ചിറക് മുളച്ചലോ...
അങ്ങനാണുച്ച രെസരുന്നു...
ഈ കുമിളക്കപ്പുറം എനിക്ക് പറന്നു നടക്കാലോ ...
ആരും ഇങ്ങനെ ഒരു ചിറകിന്റെ കഥ
എന്നോട് പറഞ്ഞു കേട്ടിടില്ല ,..
എന്നാലും ഒരുപക്ഷെ അങ്ങനാനെങ്കിലോ
രെസ്സാരുന്നു.പറന്ന് പറന്നു നടക്കരുന്നു...
ഇപ്പൊ എനിക്ക് ഈ കുഞ്ഞി കുമിളയാ ഇഷ്ടം,..
ഇത് നറച്ചും വരെക്കണം
കാണുന്നതും അറിയുന്നതും ചിന്തിക്കുന്നതും
സ്വപ്നങ്ങളും പ്രതീക്ഷകളും
ഒക്കെ ഈ ചുമരുനിറയെ വരച്ചു വെക്കണം .
ഇനി കുറേ ബെപ്പോട്ടു പോയ
പിന്നെ ഈ കാഴ്ച്ചകളും സ്വപ്നങ്ങളും പ്രതീക്ഷകളും ഒന്നും ഇല്ലേങ്കിലോ
അപ്പൊ ഈ ചുമരൊക്കെ നോക്കി
താഴെ കണ്ട കാഴ്ച്ചകളും സ്വപ്നങ്ങളും
ഒന്നൂടി കണ്ട് രെസിക്കാലോ,...

No comments:

Post a Comment