Monday, April 25, 2011

മഞ്ഞുതുള്ളികള്‍

ഞങ്ങള്‍ മഞ്ഞുത്തുള്ളികള്‍
മനസ്സിനും ശരീരത്തിനും
പ്രണയത്തിന്‍റെ കുളിര്‍മ്മ നല്‍കുന്ന മഞ്ഞുത്തുള്ളികള്‍
സുര്യന്‍റെ നേര്‍ത്ത ചൂടില്‍ മാഞ്ഞുപോകുന്ന മഞ്ഞുത്തുള്ളികള്‍...
അഴകിന്‍റെ പര്യായത്തിനു പാത്രമയവര്‍ ...
പ്രണയത്തിന്‍റെ വസന്തലോകത്
കുളിര്‍മ്മചൊരിഞ്ഞവര്‍...
പനിനീര്‍പൂവിന്‍റെ കവിളത്
ആഭരണം ആയവര്‍ ....
ഞങ്ങള്‍ മഴത്തുള്ളികള്‍ .......
സുര്യന്‍റെ പ്രണയിനികള്‍ ...........

നീ


നീ അനുഷ്ടനങ്ങള്‍ക്കും അപ്പുറത്തുള്ള ഒരു വസ്തുതയാണ്
എനിക്കിനിയും നിന്നെ മനസ്സിലാക്കാന്‍ കഴിയുന്നില്ല ..
നിന്‍റെ മഹത്വത്തെ വാഴ്ത്തിപ്പാടി നടക്കുമ്പോള്‍
ഞാന്‍ മനസ്സിലാക്കി നീ പുറത്തല്ല അകാത്തണെന്ന്‌...
ഇനിയും ഒരുപാട് അലയേണ്ടി ഇരിക്കുന്നു ഉള്ളറകളില്‍ ......

വേറിട്ട ചിന്താഗതി


മനുഷ്യ സഹജമായ ഒരു കാര്യമാണിത് ...
നാം ചിന്തിക്കുന്നതില്‍ നിന്നുമാരെങ്കിലും
വേറിട്ട്‌ ചിന്തിച്ചാല്‍ അവനെ വട്ടനെന്ന്‍ വിളിക്കും
പിന്നെ ഭ്രാന്തനെന്ന പുരസ്ക്കാരം കൊടുത്ത് ആദരിക്ക്യും

ഇവിടം

ഇവിടേ ജയവും തോൽവിയുമില്ല
ജയപരാജയങ്ങള്‍ക്കുമപ്പുറമാണ് എന്റെ 
ലോകം ....
ഇവിടേ ഞാനും നീയുമില്ല .....
സ്ത്രിയും പുരുഷനുമില്ല,..
മൃഗ മനുഷ്യ ഭേദങ്ങളില്ല
എല്ലാം പ്രകാശിപ്പിക്കുന്ന
ആ ചൈതന്യം മാത്രം .
ഇവിടേ നമ്മുടെ സുഖദുഖതിനോ,
ആഗ്രഹങ്ങള്‍ക്കോ..
സ്വപ്നങ്ങല്‍ക്കോ ...
പ്രസക്തിയില്ല ....
മറിച്ച് പരമസാക്ഷത്കാരത്തിന്റെ
വെളിച്ചം മാത്രം ...
ഞാന്‍ ഇവിടേ നിന്നെ കാണുന്നു
എന്നിലെ എന്നില്‍.
നാം ഒന്നെന്ന സത്യം
ഞാന്‍ ഇവിടേ തിരിച്ചറിയുന്നു.

മറുകര


നീ വരുന്നോ എന്റെകൂടെ....
നമുക്ക് ഈ കടലാസുതോണിയില്‍ ...
ഈ കടല് മുറിച്ചുകടക്കാം...
സന്തോഷത്തിന്റെ മറുകര ...
നമുക്ക് പ്രതിക്ഷിക്കാം ...

തുടങ്ങുകെയായി...

ഇവിടെ ...
എല്ലാം അവസാനിച്ചിരിക്കുന്നു.
ഇവിടെ തുടങ്ങുകെയായി
ഒരു ..
പുതിയ ജീവിതം.
.....निर्वाण......

Saturday, April 23, 2011

എന്‍റെ ജീവിത യാത്ര


ഒരു യാത്രയനെന്‍റെ സ്വപ്നം.
ചോദ്യങ്ങള്‍ മാത്രം അവശേഷിക്കുന്ന
ജീവിതത്തിന്റെ ഉത്തരം
തേടിയൊരു യാത്ര...
നീയെന്ന അചിന്തിയനെ അറിയാനുള്ള
ഒരു യാത്ര ...
ഞാന്‍ ആര് ? എന്നാ ചോദ്യത്തെ,
അറിയാനുള്ള യാത്ര ...
ഒടുവില്‍ നമോന്നെന്ന
സത്യത്തെ
തെളിക്കാനുള്ള യാത്ര...
എന്‍റെ ജീവിത യാത്ര എവിടെ ആരംഭിക്കുകെയാണ്,,......