Monday, March 16, 2015

കാടിന്റെ ചിന്ത


ഇത് കാട്...ചിന്തകൾക്ക് ,
വഴിതെറ്റാറുണ്ട് ഈ കാട്ടിൽ.
ലക്ഷ്യം മറന്ന ചിന്തകളെ മറ്റു
പലയിടത്തും കൊണ്ടെത്തിക്കാറുണ്ട്
ഈ കാട്.


ചില ചിന്തകൾ ഋതുക്കളെ  കൊണ്ടുവരാറുണ്ട് ...
ഈ കാട്ടിലേക്ക് .
ഋതുക്കളിൽ ചിലചിന്തകളീക്കാട്ടിൽ അലിഞ്ഞുചേർന്നു മറ്റുചിലതിനു  വളമാകാറുണ്ട്‌ ...
ചില ചിന്തകൾ ഈ കാട് വെട്ടിപ്പിടിക്കാനാഗ്രഹിക്കാറുണ്ട് 
മറ്റു ചില ചിന്തകൾ പടയോട്ടം നടത്തി ഈ കാട്
കിഴടക്കമെന്നു വ്യാമോഹിക്കാറുമുണ്ട്‌ 

ചില ചിന്തകൾ ഇക്കാട്ടിൽ ചേക്കേറി കൂടുകൂട്ടാറുണ്ട് ,...
ചില ചിന്തകൾ ഇക്കാട്ടിൽ മുളച്ച് വൻ മരമാകാറുണ്ട്..
മറ്റുചിലത് വളർച്ച മുരടിച്ചു നിൽക്കാറുമുണ്ട്‌ ...
ഈ കാട്ടിലെ വൻ മരങ്ങൾ ചില ചിന്തകൾക്ക് തണലാകാറുണ്ട് .

ചിലചിന്തകൾ കാറ്റുപോലെ വീശി 
എവിടേക്കോ പോയി മറയാറുണ്ട് ...
ചിലത് കൊടുങ്കാറ്റായി വന്ന് ഇവിടെ കിളിർത്ത
 വന്മരങ്ങളെ തകർത്ത് പോകാറുണ്ട്
ചില ചിന്തകൾ മറ്റുചില ചിന്തകളുടെ
 കൊന്പുകൾ മുറിക്കാറുണ്ട്,..
അവ പിന്നെ തഴച്ചുവളർന്നു 
ഈ കാടിനു അലങ്കാരമാകാറുണ്ട്,...

പാട്ട് ഇഷ്ടമാണ് ഈ  കാടിന്,...

ഋതുക്കളുടെ പാട്ടിനൊത്ത് മൂളാറുണ്ട്‌ ഈ കാട്.
സ്നേഹം കൊണ്ടു പച്ചപിടിച്ച മൊട്ടക്കുന്നുകളും,...
വിരഹം തീർത്ത ഉൾക്കാടിന്റെ  ഇരുട്ടും,..
പ്രണയം ചൊരിയുന്ന കുഞ്ഞരുവികളും,...
വാത്സല്യം തുളുന്പുന്ന ഇളം കാറ്റും,
പ്രദീക്ഷകൾ നിറം നൽകിയ വർണ്ണാഭമായ ആകാശവും,..
ചിലച്ചു പറന്നു നടക്കുന്ന സ്വപ്നങ്ങളും... 
അലഞ്ഞു തിരിഞ്ഞു നടക്കുന്ന  ആഗ്രഹങ്ങളും
ചിന്തകളുംചോദ്യങ്ങൾ മുള്ളുകൾ തീർത്ത മുൾമാരക്കാടുകളും, 

ഓരോ നിമിഷവും വളർന്നു കൊണ്ടിരിക്കുന്ന  ഈ കാടും 


ചിലർ ഈ കാടിനെ പുച്ചിക്കാറുണ്ട്,..

ചിലർ ഈ കാടിനെ ഇഷ്ട്ടപ്പെടാറുമുണ്ട് ,...  
ചിലർ ഈ കാട് കണ്ടിട്ടും കാണാതെ പോകാറുണ്ട്,..
ഈ കാട് ഇവർക്കെല്ലാമെന്നുമൊരു വിസ്മയമാണ്,..
ഇനിയും  കണ്ടുത്തീരാത്ത വിസ്മയങ്ങളൊളുപ്പിച്ച്
 ഈ കാടും ഈ കാടിന്റെ ചിന്തകളും ..

No comments:

Post a Comment